Thursday, October 11, 2007

ത്രിശ്ശുര്‍ക്കാരന്റെ ഒരു ദിവസം

ത്രിശ്ശുര്‍ക്കാരന്റെ ഒരു ദിവസം

ഒരു ത്രിശ്ശൂര്‍ക്കാര്‍ന്റെ ജീവിതം 7.30 - 8.00 മണിയോടെ ആരംഭിക്കുന്നു. പതിവ് പ്രഥമീക കര്‍മ്മങ്ങള്‍ക്കു ശേഷം അടുത്തുള്ള ബസ്സ് സ്റ്റോപിലേക്ക്. കൂടെ ഒന്നോ രണ്ടോ പേര്‍. ഒന്നിലു പഠിക്കുന്നവര്‍ തുടങ്ങി മധ്യവയസ്ക്കര്‍ വരെ പുറത്ത് ഒരു നീല ജീന്‍സ് ബാഗ് തൂക്കി ഇട്ടിട്ടുണ്ടാകും. 8.45 ഓടെ ബസ്സ് യാത്ര തുടങ്ങുകയായ്യി. അതു ചെന്നവസനിക്കുന്നത് ഞങ്ങളുടെ പൊന്നു ശക്തന്‍ തബുരാന്റെ മുന്നില്‍. പൊന്നു തബുരാനെ വണങ്ങാന്‍ ഞങ്ങളുടെ മിക്ക ലോക്കല്‍ ബസ്സുകളും അയ്യന്തോള്‍ വരെ നീട്ടിയിട്ടുണ്ട്.

തല ഉയര്‍ത്തി നില്‍ക്കുന്ന ശക്തന്‍ തബുരാന്റെ മുന്നില്‍ സലാം വച്ചു ഞങ്ങള്‍ ജോലി സ്ഥലത്തേക്ക്. ഹൈ റോഡില്‍ ഉള്ള കുറി കബനി, സ്വര്‍ണ്ണ കട മുതലായ ഞങ്ങളുടെ തനത് വ്യാപാര മേഘലകളിലേക്ക്.

അതിനു മുന്‍പ് പുത്തന്‍ പള്ളി വ്യാകുല മാതവിന്റെ ബസിലിക്കയില്‍ ഒരു നൊവ്വെന, കുറച്ചു നേരം കുര്‍ബ്ബാന. ഇവിടെ ഞങ്ങള്‍ മതത്തിന്റ്റെ മതിലുകള്‍ തകര്‍ക്കുന്നു. അവിടുന്നു മേല്‍ പറഞ്ഞ ഞങ്ങളുടെ തനത് വ്യാപാര മേഘലകളിലേക്ക്.

ഉച്ചക്കു ഞങ്ങളുടെ നടത്തം പാറെമ്മേല്‍ കാവിലമ്മയ്യെ കാണാന്‍. ഇവിടെ ഞങ്ങള്‍ പിന്നേയും മതത്തിന്റ്റെ മതിലുകള്‍ തകര്‍ക്കുന്നു. അവിടെ ചെന്ന് കാവിലമ്മയ്യെ വണങ്ങി ഒരു കുറി തൊട്ട്. അടുത്തുള്ള ‘പുഷപഞ്ജലി’ ഹാളിലേക്ക്. ഞങ്ങള്‍ അറിയാത്ത ഞങ്ങളെ അറിയാത്ത ആരുടെയ്യോ കല്യായാണ സദ്യ ഉണ്ട് ഞങ്ങള്‍ നല്ല അതിഥികള്‍ ആകുന്നു. അവര്‍ നല്ല ആഥിഥേയരും.

പിന്നെ തിരിച്ച് ഞങ്ങളുടെ വ്യാപാര മേഘലകളിലേക്ക്. അതങ്ങിനെ 5.30 - 6.00 വരെ തുടരും. പിന്നെ പീടിക പൂട്ടി മെല്ലെ നടക്കും, ഒരു പൊതി കപ്പലണ്ടി കൊറിച്ച് തട്ടകത്തിന്റെ നാഥന്‍ ‘വടക്കും നാഥനെ’ കാലത്തു തുടങ്ങിയ വലംവെക്കല്‍ പൂര്‍ത്തീകരിച്ച് ഞങ്ങളുടെ ദേശങ്ങളിലേക്ക്.

ലോകത്തിന്റെ ഏതു കോണിലെത്തിയ്യാലും ത്രിശ്ശുര്‍ക്കാരനെ തേക്കിന്‍ കാട് എന്ന നൂക്ലിയസ്സ് വല്ലാതെ ആകര്‍ഷിച്ചു കൊണ്ടിരിക്കും.

......................

ഞാന്‍ അറിഞ്ഞ എന്റെ ത്രിശ്ശൂര്‍

5 comments:

സഹയാത്രികന്‍ said...

“ഒരു പൊതി കപ്പലണ്ടി കൊറിച്ച് തട്ടകത്തിന്റെ നാഥന്‍ ‘വടക്കും നാഥനെ’ കാലത്തു തുടങ്ങിയ വലംവെക്കല്‍ പൂര്‍ത്തീകരിച്ച് ഞങ്ങളുടെ ദേശങ്ങളിലേക്ക്.“

ആ കപ്പലണ്ടി കൊറിക്കല്‍ അതൊരു സുഖന്ന്യാ...

ലാല്‍‌സലാം.

ശ്രീ said...

സഖാവേ...

:)

മൂര്‍ത്തി said...

തേക്കിന്‍‌കാടില്ലെങ്കില്‍ പിന്നെന്ത് തൃശ്ശൂര്‍?
അക്ഷരത്തെറ്റ് തിരുത്തുമല്ലോ..കുറെ ഉണ്ട്..
തൃശ്ശൂര്‍ എന്നു കിട്ടാന്‍ thr^SSoor എന്നു ടൈപ്പ് ചെയ്താല്‍ മതി...

Visala Manaskan said...

നല്ല എഴുത്ത് സഖാവേ...

:) റ്റച്ചിങ്ങ് ദിനചര്യ!

സഖാവ് said...

നന്ദി വൈകിയതിനു ആദ്യമെ ലാല്‍ സലാം

അതേ സഹയത്രികന്‍ ചേട്ടാ

ആ കപ്പലണ്ടിയും ചീട്ട് കളിയും ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്.

ശ്രീ

നന്ദി, നൊസ്റ്റാള്‍ജിയ അതു സഹിക്കണില്ല

മൂര്‍ത്തി അണ്ണാ

തേക്കിന്‍‌കാടില്ലെങ്കില്‍ പിന്നെന്ത് തൃശ്ശൂര്‍ - അതെ അതാണ്. തിരുത്താന്‍ ശ്രമിമ്മുന്നു. നന്ദി

വിശാലന്‍ മാഷേ

സത്യം വിശാല ഗഡി ആണ്ട്ട നമ്മക്ക് ഇങ്ങട്ടള്ള വഴി കട്ടീത്. ഒരു തേക്കിന്ക്കാട് നിറച്ച് നന്ദി