Monday, October 1, 2007

ചിക്കന്‍ കറി

ചിക്കന്‍ കറി

വേണ്ട സാധനങ്ങള്‍ (മുറിക്കേണ്ട വിധം ബ്രാക്കുള്ളില്‍)

ചിക്കന്‍ - 1 കിലോ (ചെറുതാക്കി മുറിച്ചാല്‍ എളുപ്പം മസാല പിടിക്കും, മുറിച്ചതിനു ശേഷം കഴുകുന്നതു ഉത്തമം)
ഉരുളക്കിഴങ്ങ് - 4 (വലുപ്പത്തിനനുസരിച്ചു 6 - 8 കഷണം വരെ ആക്കാം)
സവോള - 8 (എണ്ണം കൂടുന്നതിനനുസരിച്ചു ഗ്രേവി നന്നാകും. ആദ്യം നടുകെ മുറിക്കുക. പിന്നെ നെടുകെ ചെറിയ slice ആക്കുക.)
തക്കാളി - 4 (വലുപ്പത്തിനനുസരിച്ചു 6 - 8 കഷണം വരെ ആക്കാം).
മുളക് - 2 സ്പൂണ്‍ (നിങ്ങളുടെ ഇഷ്ടം)
ഉപ്പ് - ആവശ്യത്തിനു (വളരെ സൂക്ഷിക്കണം കൂടിയ്യാല്‍ കറി അപകടം ആകും)
ഇഞ്ചി - 2വെളുത്തുള്ളി - ആവശ്യത്തിന്.

ആദ്യം ഇഞ്ചി + വെളുത്തുള്ളി കുറച്ചു വെള്ളം ചെര്‍ത്തു നന്നായി അരക്കണം. നല്ല പേസ്റ്റ് പരുവത്തില്‍ ആവ്വണം

ഇനി പാചകം തുടങ്ങാം

ആദ്യം സവോള വാട്ടണം. നല്ല brown നിറം വരുന്നതു വരെ ഇതു തുടരുക. brown നിറം വരുന്നതിനു ശേഷം തക്കളി ചേര്‍ത്തു തുടരുക. തക്കാളി ഒന്നു മയം വന്നാല്‍ പതുക്കെ നമ്മുടെ ചിക്കനും ഉരുളക്കിഴങ്ങും അതിലേക്കു ഇടുക. മുളകും ഉപ്പും ചേര്‍ത്തതിനു ശേഷം വെള്ളം ചിക്കനു അല്‍പ്പം മുകളില്‍ വരുന്ന വിധം നിറക്കുക. ഇതിലോട്ടു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. പിന്നെ വേവ്വാന്‍ അനുവധിക്കുക. ഇടക്കു അടിഭാഗം നന്നായി ഇളക്കാന്‍ മറക്കരുത്. കറി മൊത്തമായും ഒരു brown നിറം വന്നു തിളക്കന്‍ തുടങ്ങിയാല്‍ രുചിച്ച് നോക്കുക. വല്ലതും കുറവുണ്ടെങ്കില്‍ ചേര്‍ത്തു ഒന്നൂടെ ചൂടാക്കുക. അല്പ സമയത്തിനുള്ളില്‍ നമ്മുടെ കറി തയ്യാര്‍!

മുടക്ക് നോക്കി പരീക്ഷിക്കു, വെറിതെ ലീവ് എടുക്കണ്ടല്ലോ.

6 comments:

സഹയാത്രികന്‍ said...

ഒരു ചെറിയ സജഷന്‍....

ബോള്‍ഡായുള്ള അക്ഷരങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കൂ...
കടുപ്പമുള്ള നിറങ്ങളും
അതുപോലെ 'മലയാളത്തെ' സ്നേഹിക്കുന്നതാങ്കള്‍ 'മലയാളം' എന്നെഴുതിയത് തെറ്റിയല്ലേ... ?

:)

ഹരിശ്രീ said...

എന്തായാലും ചിക്കന്‍ കറി കൊള്ളാം

സഖാവ് said...

നന്ദി സഹയാത്രികന്‍

തെറ്റ് ‘യ്യ’ ആണല്ലെ. വരമൊഴി അത്ര പരിചയം പോര.നന്ദി, തെറ്റുണ്ടെങ്കില്‍ തിരുത്തിക

ലാല്‍ സലാം

സഖാവ് said...

നന്ദി ഹരിശ്രീ

ഒന്നു പരീക്ഷിച്ചു നോക്കൂ.

സഹയാത്രികാ

വീണ്ടും പറ്റി, ‘തിരുത്തിക‘ അല്ല തിരുത്തുക

ലാല്‍ സലാം

ശ്രീ said...

സഖാവേ...
ഏറ്റു...ഒന്നു പരീക്ഷിച്ചു നോക്കാം...
:)

മുക്കുവന്‍ said...

remove the bold characters.. not able to read..